LogoLoginKerala

ആര്‍എസ്എസ്- മുസ്ലീംലീഗ് ചര്‍ച്ച സ്ഥിരീകരിച്ച് കെ എസ് ഹംസ

കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് പുറത്താക്കപ്പെട്ട മുന്‍ സെക്രട്ടറി

 
ks hamsa

കുഞ്ഞാലിക്കുട്ടിക്ക് ചോറ് യുഡിഎഫിലും കൂറ് എല്‍.ഡി.എഫിലും.  പി കെ കുഞ്ഞാലിക്കുട്ടിക്ക് ബിജെപിയുമായി അഡ്ജസ്റ്റ്മെന്റാണ്. എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണം മറച്ചുവെക്കാനാണ് ഇത്.

കോഴിക്കോട്- മുസ്ലീം ലീഗ് നേതൃത്വത്തിലും പി കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. മുസ്ലീം ലീഗ് എം.എല്‍.എ ആര്‍എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നത് വസ്തുതയാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായ എം എല്‍ എയാണ് ആര്‍ എസ് എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്ക് ചോറ് യുഡിഎഫിലും കൂറ് എല്‍.ഡി.എഫിലുമാണ്. ലീഗിനെ ഇടതുപാളയത്തില്‍ എത്തിക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം. ലീഗ് എം എല്‍ എയുമായി ആര്‍ എസ് എസ് നേതാക്കള്‍ ചര്‍ച്ച നടത്തിയത് ലീഗിനെ ഇടതുപാളയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്. മുസ്ലീം ലീഗ് സി പി എമ്മുമായി ചേര്‍ന്നാല്‍ സി പി എമ്മില്‍ നിന്ന് വലിയൊരു വിഭാഗം ഹിന്ദു വോട്ടര്‍മാര്‍ അകന്നു പോകും. അത് ബി ജെപിയുടെ കേരളത്തിലെ വളര്‍ച്ചക്ക് സഹായമാകും. സി പി എമ്മിന് ഈ നീക്കം മൂലം നഷ്ടമാണ് സംഭവിക്കുക. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ബിജെപിക്കാണ് ഇതിന്റെ ഗുണമുഉണ്ടാവുകെ. ഇഡിയെ പേടിച്ച് കേന്ദ്രസര്‍ക്കാരുമായും വിജിലിന്‍സിനെ പേടിച്ച് പിണറായി സര്‍ക്കാറുമായും കുഞ്ഞാലിക്കുള്ളി സന്ധി ചെയ്യുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിക്ക് ബിജെപിയുമായി അഡ്ജസ്റ്റ്മെന്റാണെന്നും എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണം മറച്ചുവെക്കാനാണ് ഇതെന്നും ഹംസ ആരോപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി ഏത് മുന്നണിയിലാണെന്നു പാറയണം.
സാദിഖ് അലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. സാദിഖലി തങ്ങള്‍ ഒരു ഗ്രൂപ്പിന്റെ ഭാഗമായിരിക്കുന്നു. നീതി പൂര്‍വ്വമല്ല അദ്ദേഹത്തിന്റെ നിലപാടുകള്‍. ചന്ദ്രിക ഫണ്ട് കേസില്‍ ഹൈദരലി തങ്ങളെ കുടുക്കാനും കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന് ഹംസ ആരോപണം ഉന്നിയിച്ചു. പാര്‍ട്ടി യോഗത്തില്‍ ഇ.ഡി ഹൈദരലി തങ്ങളെ ചോദ്യം ചെയ്തു എന്ന് പറഞ്ഞു. ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെളിവ് സഹിതം ഇക്കാര്യം വ്യക്തമാക്കി. ഇതോടെ  ഇ.ഡി. കുരുമുളക് വള്ളി പൊട്ടിക്കാനാണ് വന്നതെന്ന് പറഞ്ഞു. ഒടുവില്‍ ഇ ഡി വന്നകാര്യം സമ്മതിച്ച കുഞ്ഞാലിക്കുട്ടി എല്ലാം സെറ്റില്‍ ചെയ്തുവെന്നാണ് പറഞ്ഞത്. ചന്ദ്രിക കേസില്‍  ഹൈദരലി തങ്ങള്‍ നിരപരാധിയാണ്. ഹൈദരലി തങ്ങളെ കുഞ്ഞാലിക്കുട്ടി കരുവാക്കി. തങ്ങള്‍ നിരപരാധിയെന്ന് ഇഡിക്കും അറിയാമായിരുന്നു. ഈ സംഭവത്തോടെയാണ് ഹൈദരാലി തങ്ങള്‍ രോഗബാധിതനായത്. ബഷീര്‍ അലി തങ്ങളുടെ അടുത്തേക്ക് സരിതയെ വിട്ടത് കുഞ്ഞാലികുട്ടി എന്നാണ് സരിത കേസ് അന്വേഷിച്ച ശിവരാജന്‍  കമ്മീഷന്‍ 116 പേജില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് സഭയില്‍ വെച്ചതാണ്. മാനിപ്പുലേഷന്റെ ആളായ കുഞ്ഞാലിക്കുട്ടി എല്ലാവരെയും കുടുക്കാനും ഇത്തരം തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
എ.ആര്‍. നഗര്‍ ബാങ്ക് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി കെടി ജലീലുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്നും ഹംസ ആരോപിച്ചു.  സംസ്ഥാന കൗണ്‍സിലില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ മുനീര്‍ ജയിക്കുമായിരുന്നു. അദ്ദേഹത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പാടില്ലെന്ന നിലപാട് നേതൃത്വം വളരെ മുമ്പെ തന്നെ സ്വീകരിച്ചതോടെ ആര്‍ക്കും ഒന്നും ചെയ്യാനായില്ല. മുനീറിനെ ആസൂത്രിതമായി ഒതുക്കുകയായിരുന്നു.
ഇന്നലെ നടന്ന മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പ്  നിയമ വിരുദ്ധമെന്ന് കെ എസ് ഹംസ ആരോപിച്ചു. മൂന്ന് ഇന്‍ഞ്ചക്ഷന്‍  ഓര്‍ഡര്‍ നിലനില്‍ക്കെയായിരുന്നു കൗണ്‍സില്‍ ചേര്‍ന്നത്. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കും. പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് ദിവസം തന്നെ പുറത്താക്കിയത് എന്തു കൊണ്ടെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.