LogoLoginKerala

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദം; അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

 
adoor gopalakrishnan

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദത്തെത്തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ഡയറക്ടര്‍ ശങ്കര്‍മോഹന്റെ രാജിക്ക് പുറമെയാണ് അടൂരും രാജി പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ രാജി.

ജാതി അധിക്ഷേപം അടക്കം ഉയര്‍ത്തി ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ നടത്തിയ വിദ്യാര്‍ത്ഥി സമരത്തില്‍ അടൂരിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഡയറക്ടര്‍ ശങ്കര്‍ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു. വിദ്യാര്‍്തഥി സമരത്തിന് പിന്നാലെ സിനിമാമേഖലയില്‍ നിന്നും അടൂരിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് ശങ്കര്‍ മോഹന്റെ രാജിക്ക് പിന്നാലെയാണ് അടൂരും രാജിവെച്ചത്.