LogoLoginKerala

കോഴിക്കോട് ബസ് അപകടം;നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്

 
calicut accident

കോഴിക്കോട്:  കേഴിക്കോട് നടന്ന ബസ് അപകടത്തിന്റഎ പശ്ചാത്തലത്തില്‍ നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സ്‌പെഷല്‍ ഡ്രൈവ് ആരംഭിച്ചു. ഡ്രൈവറുടെ അശ്രദ്ധ മൂലം രണ്ട് പേര്‍ മരിച്ച സാഹചര്യത്തിലാണ് സുപ്രധാന നടപടി.

എട്ട് സ്‌ക്വാഡുകളായി തിരിഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്പെഷ്യല്‍ ഡ്രൈവ്. സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം ജീവനക്കാര്‍ക്ക് ബോധവത്കരണവും നല്‍കും. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നാലുപേരാണ് കോഴിക്കോട് ജില്ലയില്‍ ബസിടിച്ച് മരിച്ചത്.