വേനല്‍ ചൂടില്‍ ചുട്ടുപൊള്ളി കേരളം; പകല്‍സമയങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരെ താപനില
Sun, 26 Feb 2023

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ ചൂട് വര്‍ധിച്ച് വരികയാണ്. പകല്‍സമയങ്ങളില്‍ പലയിടങ്ങളിലും 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. അതേസമയം കണ്ണൂരും തൃശൂരും പാലക്കാടും കഴിഞ്ഞ ദിവസം താപനില 40ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയതായാണ് റിപ്പോര്‍ട്ട്. ്തുകൊണ്ടുതന്നെ ഉച്ചസമയത്ത് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.