LogoLoginKerala

കേസുകള്‍ പിന്‍വലിക്കണം എന്ന് ഭീഷണി; ഗോവിന്ദന്‍ കുടിക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി വീണ്ടും രംഗത്ത്

 
lkj

തിരുവനന്തപുരം: നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ പീഡന പരാതി നല്‍കിയതിനു ശേഷം തനിക്കെതിരേ ചിലര്‍ വധഭീഷണി മുഴക്കിയതായി കേസിലെ പരാതിക്കാരിയായ യുവ നടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിയെന്നും താന്‍ കൊടുത്ത പീഡന പരാതിയില്‍ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു. ഇതിനിടയില്‍ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളിലൂടെ പ്രചരിപ്പിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്‍ ശ്രമിക്കുന്നതായും യുവതി ആരോപിച്ചു.