LogoLoginKerala

'ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളം'; അമിത് ഷായുടെ ആരോപണത്തില്‍ ആഞ്ഞടിച്ച് എംവി ഗോവിന്ദന്‍

 
amit sha

പാലക്കാട്: കേരളത്തിനെതിരായ അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ ശക്തമായി പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ല. അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.പോപ്പുലര്‍ ഫ്രണ്ടുകാരെ സഹായിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. നിങ്ങളുടെ തൊട്ടടുത്തുള്ള സംസ്ഥാനം കേരളമാണ്. താന്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും, കര്‍ണാടകം സുരക്ഷിതമാകാന്‍ ബിജെപി ഭരണം തുടരണമെന്നും അമിത് ഷാ പറഞ്ഞു. ഇതിനോടാണ് എംവിഗോവിന്ദന്റെ പ്രതികരണം