LogoLoginKerala

കേരളം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി

‘കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നു’
 
Finance minister kerala
കേരളം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാൻ മാധ്യമങ്ങൾ ഇടപെടണമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആർടിസിക്ക് എല്ലാ മാസവും പണം കൊടുക്കേണ്ട സ്ഥിതിയുണ്ട്. ഓണക്കിറ്റ് ഇത്തവണ മഞ്ഞകാർഡ് ഉടമകൾക്ക് മാത്രമായി പരിമതപ്പെടുത്തിയെങ്കിലും കൂടുതൽ ചെലവുണ്ടാകാം. യുഡിഎഫ് എംപിമാരുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ലെന്നും ധനമന്ത്രി വിമർശിച്ചു. കേന്ദ്രത്തിൽ നിവേദനവുമായി പോകുന്ന സമയത്ത് അടക്കം ഇതുണ്ടെന്ന് മന്ത്രി പറഞ്ഞു. മുന്നോട്ട് പോകാൻ കഴിയില്ലെന്നും അത്രയേറെ പ്രശ്നം ഉണ്ടെന്നും മന്ത്രി തുറന്ന് വ്യക്തമാക്കി. സംസ്ഥാനത്തെ കടമെടുക്കാൻ സമ്മതിക്കുന്നില്ല.  കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. കൈവിരലുകള്‍ ചേര്‍ത്ത് പ്ലാസ്റ്ററിട്ട് കെട്ടി നിങ്ങളെന്തെങ്കിലും ചെയ്യൂ എന്ന് കേന്ദ്രം പറഞ്ഞാല്‍ നടക്കുമോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തെ സാമ്പത്തിക ഉപരോധത്തിലെത്തിക്കാനുള്ള നടപടിയാണിത്.വയനാട് എം.പി. രാഹുല്‍ ഗാന്ധിയും ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കടുത്ത സമ്പത്തിക ഞെരുക്കത്തിലാണ് സംസ്ഥാനം എന്ന് മന്ത്രി തന്നെ വ്യക്തമാക്കിതോടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ സങ്കീർണമാകാനാണ് സാധ്യത.