LogoLoginKerala

സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ധന

 
current bill

തിരുവനന്തപൂരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍. യൂണിറ്റിന് 9 പൈസയാണ് വര്‍ധിക്കുക. ഇന്ധന സര്‍ചാര്‍ജ്ജ് ഈടാക്കാന്‍ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. മെയ് 31 വരെ നാലുമാസ കാലത്തേക്കാണ് വര്‍ധന.