LogoLoginKerala

കര്‍ണാടകത്തില്‍ മെയ് 10ന് തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ 13ന്, മെയ് 24ന് പുതിയ സര്‍ക്കാര്‍ വരും

 
election commissioner

ന്യൂഡല്‍ഹി- ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍ മെയ് 10ന് നിയമസഭാ തിരഞ്ഞെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ മെയ്13ന് നടക്കും. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഏപ്രില്‍ 13ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ 20 വരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ഏപ്രില്‍ 21 വരെ. ഏപ്രില്‍ 24 വരെ പത്രിക പിന്‍വലിക്കാം.
കര്‍ണാടകയില്‍ 5, 21, 73 579 വോട്ടര്‍മാര്‍ വിധിയെഴുതും. പുതിയ വോട്ടര്‍മാരെയും  മറ്റ് പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെയും തെരഞ്ഞെടപ്പിന്റെ  ഭാഗമാക്കാന്‍ പ്രത്യേക ശ്രമം നടത്തിയെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു. 9, 17,241 പുതിയ വോട്ടര്‍മാര്‍ ഇത്തവണ വോട്ട് ചെയ്യും. 41, 312 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്. 29, 141 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. നഗര മേഖലകളിലെ പോളിങ് കുറവ് പരിഹരിക്കാന്‍ നടപടികള്‍  സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിയുടെ സത്യവാങ്മൂലം ഓണ്‍ലൈനായി വോട്ടര്‍മാര്‍ക്ക് കാണാനാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് സിവിജില്‍ ആപ്പ് തയ്യാറാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. 2018-19 വര്‍ഷത്ത അപേക്ഷിച്ച്  9.17 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. ഏപ്രില്‍ ഒന്നിന് പതിനെട്ട് വയസ്സ് തികയുന്നവര്‍ക്കും വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.സംസ്ഥാനത്തുടനീളം 58,282 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ ബുധനാഴ്ച വോട്ടെടുപ്പ് വച്ചത് ബോധപൂര്‍വമാണ്.വാരാന്ത്യ  അവധി എടുത്ത് ആളുകള്‍ വോട്ട് ചെയ്യാതിരിക്കുന്നത്  തടയാന്‍ ആണ് തീരുമാനം. നിലവിലെ കര്‍ണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കും. 
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല.