കാണ്‍പൂര്‍ദേഹത്ത് കുടിലില്‍ തീപിടിത്തം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ വെന്തുമരിച്ചു
Sun, 12 Mar 2023

ഉത്തര്‍പ്രദേശ്: കാണ്‍പൂര്‍ദേഹത്ത് കുടിലിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ വെന്തുമരിച്ചു. ഞായറാഴ്ച റൂറയിലെ ഹര്‍മൗ ബഞ്ചാരദേര ഗ്രാമത്തിലാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. സതീഷ് കുമാര്‍ ഭാര്യ കാജള്‍ ഇവരുടെ മൂന്ന് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. പ്രദേശവാസികളും അഗ്‌നിശമനസേനയും ഗ്രാമത്തിലെത്തി തീയണച്ചെങ്കിലും കുടുംബത്തെ രക്ഷിക്കാനായില്ല.