LogoLoginKerala

കണ്ണൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്; ഒരാള്‍ കസ്റ്റഡിയില്‍

ദൃശ്യങ്ങളില്‍ കാണുന്ന അതേ സാമ്യമുള്ള ആളെയാണ് പൊലീസ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്. പശ്ചിമബംഗാള്‍ സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്
 
Kannur Train caught fire

കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ തീവെച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനാണ് ഇന്ന് പുലര്‍ച്ചെ 1.25ന് തീയിട്ടത്. സംഭവത്തില്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരുന്നു. ദൃശ്യങ്ങളില്‍ കാണുന്ന അതേ സാമ്യമുള്ള ആളെയാണ് പൊലീസ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്. പശ്ചിമബംഗാള്‍ സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

BPCLന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇരുട്ടിന്റെ മറവില്‍ ഓരാള്‍ കാനുമായി പോകുന്നത് ദ്യശ്യങ്ങളില്‍ വ്യക്തമാണ്. ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചിനാണ് തീവച്ചത്. തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ അധികൃതര്‍ അഗ്‌നിശമനാ സേനയെ വിവരം അറിയിച്ചാണ് തീ അണച്ചത്.

ഏലത്തൂരിലെ സംഭവം നടന്ന് രണ്ട് മാസം തികയാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ്  വീണ്ടും ഇതേ ട്രെയിനിന് തീവെച്ചത്. സമാന സംഭവം ഇപ്പോള്‍ ഉണ്ടായത് ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്.