LogoLoginKerala

കളമശേരി സ്‌ഫോടനക്കേസ്; പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിന് ഇന്ന് അപേക്ഷ നല്‍കും

 
domnic

കൊച്ചി: കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിന് പൊലീസ് ഇന്ന് അപേക്ഷ നല്‍കും. എറണാകുളം ചീഫ്  ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുക. സാക്ഷികളെ കാക്കനാട് ജയിലില്‍ എത്തിച്ച് പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തുകയാണ് ലക്ഷ്യം.

അതേസമയം മാര്‍ട്ടിന്‍ കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇന്ന് ഫോറെന്‍സിക്ക് പരിശോധനയ്ക്കായി കൈമാറും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്.മാര്‍ട്ടിന്‍ വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്തെ വിവരങ്ങളും തേടുന്നുണ്ട്. നവംബര്‍ 29 വരെയാണ് മാര്‍ട്ടിനെ എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്.