LogoLoginKerala

കളമശേരി സ്‌ഫോടനം: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം, എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം

 
kalamassery blast

തിരുവനന്തപുരം: കളമശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 25 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉടന്‍ കൊച്ചിയിലെത്തും. പ്രാര്‍ത്ഥന നടന്ന ഹാള്‍ പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. ഇന്റലിജന്‍സ് എഡിജിപിയും സ്ഥലത്തേയ്ക്ക് എത്തിച്ചേരും. സംഭവത്തെ അതീവഗൗരവത്തോടെയാണ് എന്‍ ഐ എയും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളും കാണുന്നത്. ഇവര്‍ സംസ്ഥാന പോലീസ് മേധാവിയുമായി ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.