വന്ദേഭാരതില്‍ കൊണ്ടുപോയാല്‍ അപ്പം കേടാവും, കെറെയിലില്‍തന്നെ അപ്പം കൊണ്ടു പോകും: ഗോവിന്ദന്‍
ഇന്നല്ലെങ്കില്‍ നാളെ കെ റെയില്‍ പദ്ധതി നടപ്പാക്കും

വന്ദേ ഭാരത് സില്‍വര്‍ലൈന് ബദലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇന്നല്ലെങ്കില്‍ നാളെ സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ അത് കേടാവും. അപ്പവുമായി കുടുംബശ്രീക്കാര്‍ സില്‍വര്‍ ലൈനില്‍ തന്നെ പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
വന്ദേഭാരതില്‍ കയറി അപ്പവുമായി പോയാല്‍ രണ്ടാമത്തെ ദിവസമല്ലേ എത്തുക. അതോടെ അപ്പം പോയില്ലേയെന്ന് ഗോവിന്ദന്‍ ചോദിച്ചു. കെ റെയില്‍ വരും. അതിന് സംശയമൊന്നുമില്ല. ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്ന സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് പോലും കെ റെയില്‍ ആശ്രയിക്കാനാകും എന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ വരണമെന്നാണ് അഭിപ്രായം. എന്നാല്‍ വന്ദേഭാരത് ഒരിക്കലും കെ റെയിലിന് പകരമാകില്ല. കേരളത്തെ ഒറ്റ നഗരമാകാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് കെ റെയില്‍. ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് മാത്രമല്ല കെ-റെയില്ലെന്നും എല്ലാ ജനവിഭാഗത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിസ്തീയ സഭയെ ബിജെപി രാഷ്ടീയ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണ്. ക്രിസ്തീയ സമൂഹത്തിനെതിരെ രാജ്യത്ത് വലിയ കടന്നാക്രമണമാണ് നടക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നല്ല ധാരണയുണ്ട്. അത്തരം അക്രമങ്ങള്‍ക്കെതിരെ ദില്ലിയില്‍ വൈദികര്‍ക്ക് പ്രതിഷേധം സംഘടിപ്പിക്കേണ്ടി വരുന്നു. വിചാരധാരയില്‍ നിന്നും ആര്‍എസ്എസ്സിന് ഒരിക്കലും മാറാന്‍ കഴിയില്ലെന്നും ഇതെല്ലാം മൂടിവയ്ക്കുന്നതിന് വേണ്ടിയാണ് ബിജെപിയുടെ നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു.