LogoLoginKerala

കെപിസിസി നേതൃത്വത്തോട് ഇടഞ്ഞ് കെ മുരളീധരൻ , രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കും

 
K muraleedharan

കോൺഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കി കെ മുരളീധരൻ. ഇതിന്റെ ഭാഗമായി നാളെ രാഹുല്‌‍ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മുരളീധരൻ തുറന്നടിച്ചു. ഹെലിപ്പാഡിൽ എത്തി രാഹുലിനെ സ്വീകരിക്കും. അത് ചെയ്യുന്നത് രാഹുലിനോടുള്ള ബഹുമാനം ഉള്ളത്കൊണ്ട് മാത്രം ചെയ്യുന്നതാണെന്നും പൊതുസമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും മുരളീധരൻ ചൂണ്ടികാട്ടി. പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങൾ ഒന്നും താൻ അറിയുന്നില്ലെന്നും, പലതും പത്രം വായിച്ചാണ് താൻ ഇപ്പോൾ അറിയുന്നതെന്നും അദദേഹം വ്യക്തമാക്കി. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായുള്ള വയനാട് സന്ദര്‍ശത്തിനായാണ് രാഹുല്‍ഗാന്ധി നാളെയെത്തുന്നത്. ഗംഭീര വരവേൽപ്പ് നൽകാനാണ് കോൺഗ്രസ് തീരുമാനം.