LogoLoginKerala

പിപിഇ കിറ്റുകൾ വാങ്ങിയതിലെ അഴിമതി വിവാദം ; ഇടപാടുകൾ സുതാര്യമെന്ന് കെ. കെ ശൈലജ

 
പിപിഇ കിറ്റുകൾ വാങ്ങിയതിലെ അഴിമതി വിവാദം ; ഇടപാടുകൾ സുതാര്യമെന്ന് കെ. കെ ശൈലജ

ഇടപാടുകൾ സുതാര്യമെന്നും നിയമസഭയ്ക്ക് അകത്തും പുറത്തും നിരവധി തവണ മറുപടി പറഞ്ഞതാണെന്നും കെ. കെ ശൈലജ 

തിരുവനന്തപുരം : പിപിഇ കിറ്റുകൾ വാങ്ങിയതിലെ അഴിമതി വിവാദത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യ മന്ത്രി കെ. കെ ശൈലജ. ഇടപാടുകൾ സുതാര്യമെന്നും നിയമസഭയ്ക്ക് അകത്തും പുറത്തും നിരവധി തവണ മറുപടി പറഞ്ഞതാണെന്നും ശൈലജ പറഞ്ഞു.

ഗുരുതരമായ പകർച്ചവ്യാധിയുടെ ഘട്ടത്തിൽ മനുഷ്യജീവന് രക്ഷിക്കാനുള്ള ഇടപെടലാണ് നടത്തിയത്. ലോകായുകതയ്ക്കും സമാന മറുപടി നൽകുമെന്ന് കെ. കെ ശൈലജ പറഞ്ഞു.