LogoLoginKerala

താനൂർ ബോട്ടപകടം അന്വേഷിക്കാൻ 3 അംഗ ജുഡീഷ്യൽ കമ്മീഷൻ

 
V k Mohanan

തിരുവനന്തപുരം - താനൂർ ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെ നിയമിച്ചു. റിട്ടയേഡ് ഹൈക്കോടതി ജസ്റ്റിസ് വി കെ മോഹനനാണ് കമ്മിറ്റിയുടെ അധ്യക്ഷൻ. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതലയോഗവും ചേർന്നു

ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യൽ അന്വേഷണത്തിനായുള്ള കമ്മീഷനെ നിയമിച്ചത്. റിട്ടയേഡ് ഹൈക്കോടതി ജസ്റ്റിസ് വികെ മോഹനൻ അടക്കം മൂന്നുപേരാകും അപകടം അന്വേഷിക്കുക. ഏത് രീതിയിലാണ് അന്വേഷണം മുന്നോട്ടു പോകേണ്ടതെന്ന കാര്യം മന്ത്രിസഭാ യോഗം വിശദമായി ചർച്ച ചെയ്തു. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കും. മന്ത്രി സഭാ യോഗത്തിന് മുന്നോടിയായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗവും ചേർന്നിരുന്നു. 
ഉൾനാടൻ ജലഗതാഗത മേഖലയിലുള്ള യാനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി ഉന്നതതല യോഗത്തിൽ അറിയിച്ചു.. ഇതിനായി സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തും. കൂടാതെ സർവീസ് നടത്തുന്ന പ്രദേശങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികളെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.