LogoLoginKerala

ഹർഷിനക്ക് നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

 
rahul

കോഴിക്കോട്:  ഹർഷിനക്ക് സർക്കാർ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനാൽ അനുഭവിച്ച ദുരിതങ്ങൾ ഹർഷിന പറഞ്ഞപ്പോൾ അത് തന്റെ മനസിനെ വല്ലാതെ ദുഃഖിപ്പിച്ചു.

letter

അവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. സർക്കാർ അനുവദിച്ച രണ്ട് ലക്ഷം രൂപ അപര്യാപ്തമാണ്. ചികിത്സാ പിഴവുകൾ ഉണ്ടാവാതിരിക്കാൻ സംവിധാനം ഏർപ്പെടുത്തണം. ഇരകൾ നീതിക്ക് വേണ്ടി തെരുവിലിറങ്ങേണ്ടി വരുന്ന സ്ഥിതിയുണ്ടാകരുതെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം വയനാട് ലോക്സഭാ മണ്ഡലത്തിൽ വിവിധ പരിപാടികൾക്കെത്തിയ രാഹുൽ ഗാന്ധിയെ നേരിൽകണ്ട് ഹർഷിന തൻ്റെ ദുരിതം വിവരിച്ചിരുന്നു. അതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് ഇന്ന് കത്തയച്ചത്.