ബാബരി കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് എസ്.അബ്ദുല്‍ നസീര്‍ ഇനി ആന്ധ്രപ്രദേശ് ഗവര്‍ണര്‍
Feb 12, 2023, 11:46 IST
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.അബ്ദുല്‍ നസീറിനെ ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് നിയമിച്ചത്. 2023 ജനുവരി നാലിനാണ് അദ്ദേഹം സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചത്.
കര്‍ണാടക ഹൈകോടതിയില്‍ നിന്നാണ് അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനകയറ്റം ലഭിച്ചത്. 2017ലാണ് ജസ്റ്റിസ് നസീര്‍ സുപ്രീംകോടതിയിലെത്തുന്നത്. മുത്തലാഖ്, നോട്ട് നിരോധനം തുടങ്ങി പ്രാധാന്യമര്‍ഹിക്കുന്ന പല കേസുകളിലും വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചില്‍ ജസ്റ്റിസ് അബ്ദുല്‍ നസീറുണ്ടായിരുന്നു. തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കികൊണ്ട് ബാബരി കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞപ്പോഴും ബെഞ്ചില്‍ അബ്ദുല്‍ നസീറുണ്ടായിരുന്നു.