ജനനായകന് വിടചൊല്ലി ജനസാഗരം
Jul 19, 2023, 11:32 IST
കേരളത്തിന്റെ പ്രിയ മുന്‍ മുഖ്യമന്ത്രിക്ക് അന്തിമോപചാരമര്‍പ്പിക്കാനൊരുങ്ങി ജന്മനാട്. ഉമ്മന്‍ ചൗണ്ടിയുടെ ഭൗതിക ശരീരം വിലാപ യാത്രയായി കോട്ടയത്തേക്ക് തിരിച്ചു. അന്തിമോപരാചമര്‍പ്പിക്കാന്‍ റോഡിന് ഇരുവശവും വന്‍ ജനസഞ്ചയം.
വിലാപ യാത്രയെ അനുഗമിച്ച് ആയിരങ്ങള്‍ അദ്ദേഹത്തിന്റെ അവസാന യാത്രയില്‍ കൂടെയുണ്ട്. ഭൗതിക ശരീരം വഹിച്ചുള്ള വാഹനം ഇപ്പോള്‍ എംസി റോഡ് വഴി പോയ്‌ക്കോണ്ടിരിക്കുകയാണ്. കോട്ടയം ഡിസിസി ഓഫീസിലും തിരുനക്കരയിലും പൊതുദര്‍ശനത്തിനെത്തിക്കും, തുടര്‍ന്ന് പുതുപ്പള്ളിയിലേക്ക് പോകും.
ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം നാളെ വൈകുന്നേരം പുതുപ്പള്ളിയില്‍ നടക്കും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിക്കും. ശ്രുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും.