ജനങ്ങള്‍ക്ക് ഇരുട്ടടി; വൈദ്യുതി നിരക്കിന് പിന്നാലെ വെള്ളക്കരവും വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍
Nov 3, 2023, 10:54 IST
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായിക്കൊണ്ട് വെള്ളക്കരവും വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഏപ്രില്‍ 1 മുതല്‍ 5 % നിരക്ക് വര്‍ധനയാണ് ഉണ്ടാകുക. ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയില്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കും. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്.
2021 ഏപ്രില്‍ മുതല്‍ അടിസ്ഥാന താരിഫില്‍ 5 % വര്‍ധന വരുത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിര്‍ദേശം. കഴിഞ്ഞ ഫെബ്രുവരിയില്‍ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു. അത് കൊണ്ടാണ് ഏപ്രിലിലെ വര്‍ദ്ധന വേണ്ടെന്ന് വെച്ചത്.