LogoLoginKerala

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; വടക്കന്‍ കേരളത്തില്‍ കൂടുതല്‍

 
heavy heat

തിരുവനന്തപൂരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി. വടക്കന്‍ കേരളത്തിലാകും ചൂട് കൂടുതല്‍ അനുഭവപ്പെടുകയെന്ന് അറിയിപ്പുണ്ട്. താപനില വ്യതിയാനം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

രാവിലെ 11 മണി മുതല്‍ വൈകീട്ട് 3-3.30 വരെയുള്ള സമയത്ത് ശരീരത്തിലേക്ക് നേരിട്ട് ചൂട് അടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. ഈ സമയത്ത് പുറത്തിറങ്ങുന്നവര്‍ തൊപ്പി വയ്ക്കുകയോ, കുട ചൂടുകയോ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. ചൂട് ആകിരണം ചെയ്യുന്ന നിറങ്ങളും വസ്ത്രങ്ങളും ധരിക്കാതെ അയഞ്ഞ ഇളം വസ്ത്രങ്ങള്‍ ധരിക്കാനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.