LogoLoginKerala

പാര്‍ട്ടിയോട് ചോദിക്കാതെ ഹൈബി ഈഡന്‍ ബില്‍ അവതരിപ്പിച്ചത് തെറ്റ്; ആഞ്ഞടിച്ച് കെ.മുരളീധരന്‍

 
k muraleedharan

എറണാകുളം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലിലെ ആവശ്യത്തിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന്‍ എംപി. ഹൈബി ഈഡന്‍ പാര്‍ട്ടിയോട് ചോദിക്കാതെ ബില്‍ അവതരിപ്പിച്ചത് തെറ്റാണ്. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണമെന്ന് മുരളീധരന്‍ പറഞ്ഞു. എല്ലാ എം.പി.മാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാല്‍ എന്താവു സ്ഥിതി എന്നും ഞാന്‍ വടകരയില്‍ തലസ്ഥാനം വേണമെന്ന് പറഞ്ഞാല്‍ എന്താവും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിന്റെ വടക്കേ അററത്തും മധ്യകേരളത്തിലുള്ളവര്‍ക്കും തലസ്ഥാനത്തെ ഓഫീസുകളിലെത്താന്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരുന്നു എന്നാണ് ഹൈബി ഈഡന്‍്#റെ സ്വകാര്യ ബില്ലില്‍ ചൂണ്ടികാട്ടുന്നത്. അതേസമയം സംഭവത്തില്‍ സംസ്ഥാന നിലപാട് കേന്ദ്രം ആരാഞ്ഞു. ബില്ലില്‍ ശക്തമായ എതിര്‍പ്പറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുകയാണ്.