LogoLoginKerala

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസമുണ്ടാക്കിയെന്ന് ആരോപണം; കേള്‍വിപരിമിതിയും സംസാര ശേഷിയില്ലാത്ത അഞ്ച് വിദ്യാര്‍ത്ഥികളെ വിട്ടയച്ചു

 
cm car

തിരുവനന്തപൂരം: മുഖ്യമന്ത്രിയുടെ വാഹന കടന്നുപോകുന്ന വഴിയില്‍ തടസ്സം സൃഷ്ടിക്കുന്നവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കാറുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം  ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്ന് ആരോപണങ്ങളും ഉയര്‍ന്നുവരികയുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയേറെ സുരക്ഷ  എന്ന് ആരോപിച്ചുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ ഹോണടിച്ചിട്ടും മാറാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസമുണ്ടാക്കിയെന്നാരോപിച്ച് അഞ്ചുവിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവമാണ് ചര്‍ച്ചയായി മാറുന്നത്. കേള്‍വിപരിമിതിയുള്ള, സംസാര ശേഷിയില്ലാത്ത അഞ്ചുപേരെയായിരുന്നു ഇത്തരത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത് സംഭവം അറിഞ്ഞയുടന്‍ കസ്റ്റഡിയിലെടുത്ത ഈ വിദ്യാര്‍ത്ഥികളെ വെറുതേ വിടുകയായിരുന്നു.  ഇവര്‍ അഞ്ച് പേരും തിരുവനന്തപുരത്തെ നിഷിലെ വിദ്യാര്‍ത്ഥികളും അന്യസംസ്ഥാനക്കാരുമാണ്.

ഇന്നലെ രാത്രി ഒമ്പതുമണിയോടെ ചടമംഗലത്തിന് സമീപത്തായിരുന്നു സംഭവം . അടൂരിലെ ഒരു പരിപാടിക്ക് പോയശേഷം മടങ്ങിവന്ന യുവാക്കള്‍ ചടയമംഗലത്തെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം വാഹനം എടുക്കുന്നതിനിടെയാണ് ഇടുക്കിയിലെ പൊതുപരിപാടി കഴിഞ്ഞെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇതുവഴി കടന്നുപോയത്. പൈലറ്റ് വാഹനം ആവര്‍ത്തിച്ച് ഹോണടിച്ചിട്ടും മാറാതെ വാഹന വ്യൂഹത്തിന് തടസമുണ്ടാക്കി എന്നാരോപിച്ച് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചടയമംഗലം സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ഇവര്‍ക്ക് കേള്‍വി പരിമിതി ഉണ്ടെന്ന് വ്യക്തമായത്. ഇതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുകയും കേസെടുക്കാതെ വിട്ടയയ്ക്കുകയുമായിരുന്നു.

രാത്രിയില്‍ ശക്തമായ മഴ ഉണ്ടായിരുന്നതിനാല്‍ യുവാക്കള്‍ വാഹനമോടിച്ച് പോകുന്നത് അപകടം ഉണ്ടാക്കാനുളള സാദ്ധ്യത ഉള്ളതിനാല്‍ ഉത്തരവാദിത്തമുള്ളവര്‍ക്കൊപ്പം വിട്ടയയ്ക്കാനാണ് ഇവരെ സ്റ്റേഷനില്‍ സൂക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപൂരത്തെ നിഷിലാണ് ഇവര്‍ പഠിക്കുന്ന്ത. അധ്യാപകന്‍ എത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. അഞ്ച് മണിക്കൂര്‍ ഇവരെ ചടയമംഗലം പൊലീസ് കസ്റ്റഡിയില്‍ വച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണിവര്‍.

കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയതായാണെന്നാണ് പ്രാഥമിക വിവരം. ശക്തമായ മഴയെ തുടര്‍ന്ന് ഒന്നും കാണാന്‍ സാധിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്.അഞ്ചുപേരും അര്‍ദ്ധരാത്രിയോടെ തിരുവനന്തപുരത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്.