LogoLoginKerala

കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ; പത്ത് ദിവസത്തിനുള്ളില്‍ 41 നയതന്ത്രജ്ഞരെ പിന്‍വിലിക്കാന്‍ നിര്‍ദേശം

 
Canada VS India

കാനഡയുമായുള്ള നയതന്ത്ര ബന്ധത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയ്ക്ക് നിര്‍ദേശം നല്‍കി. ഈ മാസം 10-ാം തീയതിക്കുള്ളില്‍ 41 പേരെ കൂടി പിന്‍ വലിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

കാനഡയുടെ 62 നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. ഇന്ത്യയുടെ കാനഡയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണവുമായി താരതമ്യം ചെയ്താല്‍ മൂന്നിരട്ടി ആളുകളാണ് ഇന്ത്യയില്‍ നിലവില്‍ ജോലി ചെയ്യുന്നത്.

41 പേരെയും തിരിച്ചു വിളിക്കാത്ത പക്ഷം ഇവരുടെ നയതന്ത്ര പരിരക്ഷ റദ്ദാക്കുമെന്നാണ് ഇന്ത്യയുടെ അന്ത്യശാസനം. കാനഡയുടെ നയതന്ത്രജ്ഞരെ പിരിച്ചു വിട്ടാല്‍ കാനഡയിലേക്ക് പോകാനുള്ള വീസാ പരിശോധനകള്‍ അടക്കമുള്ള സേവനങ്ങള്‍ക്ക് കാലതാമസം നേരിടും.

അതേസമയം, 41 ആളുകളെ നേരത്തെ തിരിച്ചു വിളിക്കാന്‍ ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കാനഡയില്‍ ഖാലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രശ്‌നങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായത്. തുടര്‍ന്നാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.