LogoLoginKerala

ഫാരിസ് അബൂബക്കറിന് കുരുക്ക്, വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്

 
Pharis abubeker

വിവാദ വ്യവസായി ഫാരീസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ഇൻകം ടാക്‌സ് പരിശോധന. കൊച്ചിയിലും കൊയിലാണ്ടിയിലും ചെന്നൈയിലും ഒരേ സമയം പരിശോധന നടക്കുകയാണ്. ഫാരിസിന്റെ അമ്പതോളം കമ്പനിയുടെ ഇടപാടുകളാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്. റിയൽ എസ്‌റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് പരിശോധന.

ഫാരീസ് പിണറായി വിജയന്റെ ബിനാമിയാണെന്ന ആരോപണവുമായി പി സി ജോർജ്ജ് രംഗത്തുവന്നിരുന്നു.
മുഖ്യമന്ത്രിക്കെതിരേ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് പരാതി നൽകുമെന്നം പി സി ജോർജ്ജ് അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ച്ച ഇഡിക്ക് മുമ്പാകെ എത്തിയ പി സി ജോർജ്ജ തെളിവുകൾ കൈമാറുകയും ചെയ്തു. അടുത്തിടെ ഫാരിസിന്റെ പിതാവ് മരിച്ചപ്പോൾ മുഖ്യമന്ത്രി വീട്ടിലെത്തി മണിക്കൂറുകളോളം സമയം ചെലവിട്ടിരുന്നു.

തിരുവനന്തപുരം പ്രസ് ക്ലബ് 2007 ൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു, അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഫാരിസ് അബൂബക്കറെ വെറുക്കപ്പെട്ടവനെന്ന് വിശേഷിപ്പിച്ചത്. ജീർണ്ണതയുടെ അഴുക്കുപുരണ്ട കറൻസി പാർട്ടിക്ക് വേണ്ടെന്ന് പറയുന്നതിനിടെയാണ് വി എസ് അച്യുതാനന്ദൻ ഫാരിസിന്റെ കാര്യം പരാമർശിച്ചത്. വെറുക്കപ്പെട്ടവന്റെ പണം പാർട്ടിക്ക് വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാർട്ടിയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഏറെ കോളിളക്കമുണ്ടാക്കിയ പ്രസ്താവനയായിരുന്നു അത്.