LogoLoginKerala

എ ഐ ക്യാമറ ഇടപാട്; കെൽട്രോണിൽ ആദായ നികുതി പരിശോധന

 
It raid in keltron
തിരുവനന്തപുരം - എഐ കാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ഇൻകം ടാക്സ് പരിശോധന. കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. കരാറിലും ഉപകരാറിലും ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇന്ന് രാവിലെയാണ് പത്ത് പേരടങ്ങുന്ന ആദായ നികുതി സംഘം കെൽട്രോൺ ഓഫീസിലെത്തിയത്.
സർക്കാർ വകുപ്പിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തമായ മാർഗ നിർദേശം ധനവകുപ്പിറക്കിയിരുന്നു. വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജൻസിയുടേതായിരിക്കണമെന്നും 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയിൽ നിന്നാണ് വാങ്ങുന്നതാണെങ്കിൽ അക്രഡിറ്റഡ് ഏജൻസിക്ക് കരാർ നൽകരുതെന്നും ധനവകുപ്പ് നിർദേശമുണ്ട്. ഇത് വകവെക്കാതെ അഞ്ച് ശതമാനം പങ്ക് പോലും ഇല്ലാതെയാണ് കെൽട്രോൺ പദ്ധതി നടപ്പാക്കിയതെന്ന് ആരോപണമുണ്ട്. വിവാദം കത്തിനിൽക്കുന്നതിനിടെയാണ് ഇപ്പോൾ കെൽട്രോണിൽ ഇൻകം ടാക്സ് റെയ്ഡ് നടത്തുന്നത്.