LogoLoginKerala

'അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ്, രോഹിത് വെമുല നിയമം, ഒബിസി ക്ഷേമത്തിന് പ്രത്യേക മന്ത്രാലയം, വനിത കമ്മീഷന് ഭരണഘടന പദവി ': കോണ്‍ഗ്രസ്

 
congress

ധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രമേയം. പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയമെന്നും വനിത കമ്മീഷന് ഭരണഘടന പദവി നല്‍കുമെന്നും പ്രമേയത്തിലുണ്ട്. ദുര്‍ബലരുടെ അന്തസ് സംരക്ഷിക്കാന്‍ 'രോഹിത് വെമുല നിയമം' പ്രാവര്‍ത്തികമാക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലാണ് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചത്. താഴേത്തട്ട് മുതല്‍ പ്രസ്ഥാനം ശക്തിപ്പെടണമെന്ന് പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലേക്ക് പോകണം. ഭാരത് ജോഡോ യാത്രയുടെ വികാരം പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമാകണം. വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രവര്‍ത്തകനുമുള്ളത്. പ്ലീനറി സമ്മേളനത്തിലെ ചര്‍ച്ചകള്‍ പൊതുജനങ്ങളിലേക്കെത്തണം. ഈ ചര്‍ച്ചകള്‍ ഇവിടെ അവസാനിക്കരുത്. നിര്‍ണായക ഘട്ടത്തിലൂടെ ആണ് പാര്‍ട്ടി പോകുന്നത് എന്നും , ഒറ്റകെട്ടായി നില്‍ക്കണം എന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു