LogoLoginKerala

ഇടുക്കിയില്‍ കനത്തമഴ; ആശങ്കയായി അണക്കെട്ടുകളിലും പുഴകളിലും ജലനിരപ്പ് ഉയരുന്നു

 
rain idukki

തൊടുപുഴ: ഇടുക്കിയില്‍ മഴ ശക്തമായി തുടരുകയാണ്. മഴ കനത്തതോടെ മണ്ണിടിഞ്ഞും മരം വീണും വിവിധ ഇടങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ അണക്കെട്ടുകളിലെയും പുഴകളിലെയും ജലനിരപ്പ് ഉയരുന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.

ജില്ലയില്‍ കാറ്റിലും മഴയിലും രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിരവധി ഇടങ്ങളില്‍  മരം വീണ് ഗതാഗത തടസ്സവും വൈദ്യുതി മുടക്കവും ഉണ്ടായി. ജില്ലയില്‍ ശരാശരി പെയ്ത മഴയുടെ അളവ് 101. 92 ആണ്.