പൂവ് ചോദിച്ചു പൂക്കുട കിട്ടി ഇടമലക്കുടി സന്തോഷത്തില്‍

തിരുവനന്തപൂരം: തലസ്ഥാന നഗരിയും നിയമസഭയും കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെയുമെല്ലാം നേരിട്ട് കണ്ടപ്പോള്‍ ഇടമലക്കുടിയിലെ കുട്ടികള്‍ക്ക് ഏറെ സന്തോഷം. മൂന്നാര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന 56 വിദ്യാര്‍ത്ഥിനികളും ഇടമലക്കുടി ട്രൈബല്‍ എല്‍ പി എസിലെ 29 കുട്ടികളുമാണ് നിയമസഭ സന്ദര്‍ശിച്ചത്.
മുഖ്യമന്ത്രിക്കു പുറമേ പട്ടികജാതി -പട്ടിക വര്‍ഗ വികസന മന്ത്രി കെ രാധാകൃഷ്ണന്‍, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി, ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ തുടങ്ങിയവരെ കുട്ടികള്‍ കണ്ടു. ഇടമല കൂടിയെ പ്രതിനിധീകരിക്കുന്ന ദേവികുളം എം എല്‍ എ എ രാജയും കുട്ടികളെ വരവേല്‍ക്കാനെത്തി.
രണ്ടു ബാച്ചുകളായാണ് വിദ്യാര്‍ത്ഥികളെത്തിയത്. പ്രി മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിമാന യാത്ര നടത്താനും അവസരം ലഭിച്ചു. ചൊവ്വാഴ്ച മൂന്നാറില്‍ നിന്ന് പുറപ്പെട്ട് നെടുമ്പാശേരിയിലെത്തി. അവിടുന്ന് വിമാന ത്തില്‍ രാവിലെ തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
മ്യൂസിയം, മൃഗശാല, കോവളം, ശംഖുമുഖം ബീച്ച് തുടങ്ങി കായലും കടലും കണ്ടറിഞ്ഞാണ് കുട്ടികള്‍ തലസ്ഥാനം വിടുന്നത്. ഹോസ്റ്റലിലെ കുട്ടികള്‍ ശനിയാഴ്ച രാവിലെ ജനശതാബ്ദിയില്‍ ആലുവയിലെത്തി അവിടുന്ന് മൂന്നാറിലെത്തും. LP സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എറണാകുളഞ്ഞു നിന്ന് ട്രെയിന്‍ മാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. ഇവര്‍ റോഡ് മാര്‍ഗം തിരികെ മടങ്ങും.
തിരു: ഇടമലക്കുടി ഗവ. LP S യുപി സ്‌കൂളായി ഉയര്‍ത്തി. നിയമസഭയിലെത്തിയ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് തങ്ങളുടെ ദുരിതമറിയിച്ചപ്പോഴാണ് ഈ തീരുമാനം എടുത്തത്.