'ഞാന്‍ ബിജെപി അനുഭാവി, സിപിഎമ്മുമായി ബന്ധമില്ല, സ്വപ്നയുടേത് തിരക്കഥയാണ്'; പരാതി നല്‍കി വിജേഷ് പിളള

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിന് വിജയ് പിള്ള എന്നൊരാള്‍ തന്റെ അടുത്ത് വന്നെന്നും വധഭീഷണി ഉള്‍പ്പെടെ ഉയര്‍തതിയെന്നും കാട്ടി കഴിഞ്ഞ ദിവസം ഫഒസ് ബുക്ക് ലൈവിലൂടെ കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ് രംഗത്ത് വരികയുണ്ടായി. ഗുരുതര ആരോപണങ്ങളായിരുന്നു ്‌വര്‍ സിപിഎമ്മിനും, മുഖ്യമന്ത്രിക്കും, പാര്‍ട്ടി സെക്രട്ടറിക്കും നേരെ ഉയര്‍ത്തിയത്. എന്നാല്‍ ഇപ്പോളിതാ പുതിയ വെളിപ്പെടുത്തലില്‍ മുഖ്യ പ്രതി സ്വപ്ന സുരേഷിനെതിരെ പരാതി നല്‍കി ഇടനിലക്കാരനാണെന്നാരോപിക്കപ്പെട്ട വിജേഷ് പിളള. ഇമെയില്‍ വഴി ഡിജിപിക്കാണ് വിജേഷ് പരാതി നല്‍കിയത്.
സ്വപ്ന പറഞ്ഞ കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നാണ് ആരോപിതനായ വിജേഷ് പിളള പറയുന്നത്. ബാംഗ്ലൂരില്‍ സ്വപ്ന തന്നെ കാണാന്‍ വന്നിരുന്നുവെന്നും എന്നാല്‍ അത് ഷോര്‍ട്ട് ഫിലിമുമായി ബന്ധപ്പെട്ട ചര്‍ച്ചയാക്കായാണ് കൂടിക്കാഴ്ച്ച നടത്തിയതെന്നും വിജേഷ് പറഞ്ഞു.
വിജയ് പിള്ളയുടെ വാക്കുകള്‍
ഫേസ്ബുക്ക് ലൈവിലൂടെ സ്വപ്ന പറഞ്ഞതൊക്കെ വാസ്തവ വിരുദ്ധമാണ്. തനിക്ക് പാര്‍ട്ടിയുമായോ ഗോവിന്ദന്‍ മാഷുമായോ യാതൊരു ബന്ധവുമില്ല. സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും വിജേഷ് പിളള റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. അവരെ കണ്ടുവെന്നത് നേരാണ്. ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി ഞാന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് അവര്‍ വന്നു. ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡ് സൂറി ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഈ പറഞ്ഞ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു.
എനിക്ക് ഇവരെക്കുറിച്ച് യാതൊന്നും അറിയില്ല. പാര്‍ട്ടിയുമായി യാതൊരു ബന്ധവും തനിക്കില്ല. എന്നെ അവര്‍ക്കോ എനിക്ക് അവരേയോ അറിയില്ല. മാധ്യമങ്ങളില്‍ കണ്ട പരിചയം മാത്രമെയൊളളൂ', കൂടാതെ താന്‍ ബിജെപി അനുഭാവിയാണെന്നും വിജേഷ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയയം 30 കോടി തരാമെന്നല്ല, വെബ് സീരിസിന്റെ 30% ലാഭവിഹിതം നല്‍കാമെന്നാണ് പറഞ്ഞത്. മറ്റാരുടെയും പേരുകള്‍ സംസാരത്തിനിടെ പരാമര്‍ശിച്ചിട്ടില്ലെന്നും എന്തിനാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നത് എന്നറിയില്ലെന്നും വിജേഷ് പിള്ള കൂട്ടിച്ചേര്‍ത്തു. തന്നെ ഇ ഡി നോട്ടിസ് നല്‍കി വിളിപ്പിച്ചിരുന്നുവെന്നും ഇ ഡി ഓഫീസില്‍ നേരിട്ട് ഹാജരായെന്നും വിജേഷ് പിള്ള പറഞ്ഞു.'
ഇഡി സമന്‍സ് അയച്ചതില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും വിജേഷ് പിളള വ്യക്തമാക്കിയിരുന്നു.എം വി ഗോവിന്ദന്റെ നിര്‍ദേശ പ്രകാരം വിജേഷ് എന്നയാള്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണവുമായാണ് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. ലൈവില്‍ മുഖ്യമന്ത്രിക്കെതിരേയും കുടുംബത്തിനെതിരേയും സ്വപ്ന ആരോപണമുന്നയിച്ചിരുന്നു. 30 കോടി തനിക്ക് വാഗ്ദാനം ചെയ്തെന്നും സ്വപ്ന ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. അതേ സമയം സംഭവത്തില്‍ നിയമോപദേശകനോട് ആലോചിച്ച ശേഷമെ തനിക്ക് എതിരെയുളള ആരോപണങ്ങളില്‍ നടപടി സ്വീകരിക്കുകയുളളു എന്ന് വിജേഷ് പ്രതികരിച്ചിരുന്നു.