LogoLoginKerala

കന്യാകുമാരി തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

 
GH

കന്യാകുമാരി : കന്യാകുമാരി തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അഴകിയ മണ്ഡപം സൗദേശി ജെബ ബെർനിഷ ആണ് മരിച്ചത്. ഭർത്താവ് എബിനേസർ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. 

അരിവാൾ കൊണ്ട് ജെബയെ എബിനേസർ വെട്ടികൊലപ്പെടുത്തുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.