LogoLoginKerala

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: സെയില്‍സ് മാനെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി

 
HUMAN RIGHTS

എറണാകുളം : റേഷന്‍കടയിലെ അംഗീകൃത സെയില്‍സ്മാനായ അബ്ദുല്‍ കരീമിനെ  കാളിയാര്‍ പോലീസ് സ്റ്റേഷനിലെ 5 പോലീസുകാര്‍ അകാരണമായി മര്‍ദ്ദിച്ച്  പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് എറണാകുളം റേഞ്ച് ഡി ഐ ജി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ എറണാകുളം റേഞ്ച് ഐ ജിക്ക്   കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അച്ചടക്ക നടപടി ഉടന്‍ പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

എറണാകുളം ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.വി. ബേബി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.  അബ്ദുള്‍ കരീം എന്നയാള്‍ക്ക് വേണ്ടിയാണ് പരാതി സമര്‍പ്പിച്ചത്.കോതമംഗലം താലൂക്കിലെ 76-ാം നമ്പര്‍ റേഷന്‍കടയിലെ ജീവനക്കാരനായിരുന്നു കരീം.2020 മാര്‍ച്ച് 26 ന് വൈകീട്ട് 5.10 നാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.  അബ്ദുള്‍ കരീമിന്റെ ഇടതു കൈമുട്ടിനും പുറത്തും അടിയേറ്റതിന്റെ  പാടും ചതവുമുണ്ടെന്ന് തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു.  എന്നാല്‍ ആരോപണം പോലീസ് നിഷേധിച്ചു.  തുടര്‍ന്ന് ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ അന്വേഷണ വിഭാഗം പരാതി നേരിട്ട് അന്വേഷിച്ചു.  അബ്ദുള്‍ കരീമിന് ലാത്തി പോലുള്ള വസ്തു ഉപയോഗിച്ച് അടിയേറ്റിട്ടുള്ളതിനാല്‍ സുതാര്യമായ അന്വേഷണം ആവശ്യമാണെന്ന് അന്വേഷണവിഭാഗം ശുപാര്‍ശ ചെയ്തു.  ഇതിന്റെ  അടിസ്ഥാനത്തിലാണ്  കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ