LogoLoginKerala

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കുഴല്‍പ്പണവേട്ട

 
money

പാലക്കാട്:  ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് പരിശോധനയില്‍ വന്‍ കുഴപ്പണവേട്ട. ഒരു കോടി രണ്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. രണ്ട് തമിഴ്നാട് സ്വദേശികള്‍ ്‌റസ്റ്റിലായി. മധുര സ്വദേശികളായ ഗണേശന്‍,ബാലകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഐലാന്റ് എക്സ്പ്രസില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്.