LogoLoginKerala

സഹോദരനില്‍ നിന്നും ഗര്‍ഭിണിയായ 15കാരിക്ക് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി

 
incest

കൊച്ചി - സഹോദരനില്‍ നിന്നും ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്‌മാന്റെ ഉത്തരവ്. ഗര്‍ഭഛിദ്രം നടത്തുന്നതിനെ അനുകൂലിച്ച് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സഹോദരന്റെ കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് ഭാവിയില്‍ പെണ്‍കുട്ടിയില്‍ ഉണ്ടാക്കിയേക്കാവുന്ന മാനസിക- സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ അടക്കം പരിഗണിച്ചാണ് അനുമതി നല്‍കുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഏഴ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. കുട്ടി ഗര്‍ഭിണിയായതു സ്വന്തം സഹോദരനില്‍നിന്നാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ വലിയ സങ്കീര്‍ണതകള്‍ ഈ കേസിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഗര്‍ഭച്ഛിദ്രം അനുവദിച്ചില്ലെങ്കില്‍ സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇരയായ പെണ്‍കുട്ടിയുടെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട്.