LogoLoginKerala

മന്ത്രി ആർ ബിന്ദുവിനെതിരായ ഇലക്ഷൻ ഹർജി ഹൈക്കോടതി തള്ളി

 
R Bindu
കൊച്ചി- ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് മന്ത്രി ആർ ബിന്ദു തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി നൽകിയ ഹർജി ഹൈക്കോടതി തള്ളി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം ‘പ്രഫസർ’ എന്ന പദം പേരിന് മുമ്പ് ബോധപൂർവം ഉപയോഗിച്ചാണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടി കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടനാണ് ഹരജി നൽകിയത്. 
പ്രൊഫസർ അല്ലാതിരുന്നിട്ടും പേരിന് മുന്നിൽ ഫ്രൊഫസർ ചേർത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടിയെന്നാണ് ഹർജിയിൽ പറയുന്നത്. തിരഞ്ഞെടുപ്പ് ക്രമക്കേടായി ഇത് പരിഗണിക്കണം. ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ജേക്കബ് തോമസിനെയും കക്ഷി ചേർക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. നോട്ടീസ് അയച്ചെങ്കിലും ജേക്കബ് തോമസ് കൈപ്പറ്റിയില്ല.