വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവ്; സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍
Nov 6, 2023, 11:24 IST

തിരുവനന്തപൂരം: വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഓരോ ക്ഷേത്രങ്ങളിലും പൂജകള്‍ക്ക് സമയം ഉള്ളതുപോലെ വെടിക്കെട്ടിനും സമയമുണ്ട്. അപകടരഹിതമായ രീതിയില്‍ വെടിക്കെട്ട് പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നടപടികള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവിധ ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അസമയം ഏതെന്ന് നിശ്ചയിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.