മുഖ്യമന്ത്രിക്കെതിരായ ആരോപണം: സ്വപ്‌നാ സുരേഷിനതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
Updated: Apr 12, 2023, 18:26 IST
സ്വപ്‌നാ സുരേഷിനെ സര്‍ക്കാര്‍ഉപദ്രവിക്കുകയാണെന്ന്ജസ്റ്റിസ്ബെച്ചുകുര്യൻ
കൊച്ചി- സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെതിരായ തളിപറമ്പ് പോലീസിന്റെ എഫ് ഐ ആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വപ്നാ സുരേഷിനെ സംസ്ഥാന സര്‍ക്കാര്‍ കരുതിക്കൂട്ടി വ്യക്തിപരമായി ഉപദ്രവിക്കുകയാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ കുറ്റപ്പെടുത്തി.
സമൂഹ മാധ്യമത്തിലൂടെ മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളെയും സി പി എം സംസ്ഥാന സെക്രട്ടറിയേയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് കാണിച്ച് സ്വപ്ന സുരേഷിനെതിരെ തളിപറമ്പ് സിപിഎം ഏരിയാ സെക്രട്ടറി മോഹന്‍ രാജ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഈ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുമ്പോഴാണ് സ്വപ്നയെ സര്‍ക്കാര്‍ കരുതിക്കൂട്ടി ഉപദ്രവിക്കുകയാണെന്ന വാക്കാല്‍ പരാമര്‍ശം കോടതി നടത്തിയത്. അപകീര്‍ത്തി നേരിട്ട വ്യക്തികളുടെ പരാതിയിലല്ല പോലീസ് കേസെടുത്തതെന്നും അതുകൊണ്ടു തന്നെ ഇത് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.