LogoLoginKerala

സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും; സൂര്യതാപം, നിര്‍ജ്ജലീകരണം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണം

 
heavy heat

തിരുവനന്തപൂരം: സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സൂര്യതാപം, നിര്‍ജ്ജലീകരണം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിര്‍ദേശം ഉണ്ട്.

37 ഡിഗ്രിക്ക് മുകളില്‍ ചൂട് തുടര്‍ന്നാല്‍ സംസ്ഥാനത്തെ സ്ഥിതി ആശങ്കയിലാകും. കൂടുതല്‍ ദിവസം കനത്ത ചൂട് നിലനിന്നാല്‍ ഉഷ്ണതരംഗത്തിന് വരെ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന എതിര്‍ചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളില്‍ താപനില ഉയരാന്‍ കാരണം. അടുത്ത ദിവസങ്ങളിലും താപനില ഉയരാനാണ് സാധ്യത.