സംസ്ഥാനത്ത് കനത്ത ചൂട്; ഏറ്റവും കൂടുതല്‍ ചൂട് കോട്ടയത്ത്
Mon, 13 Mar 2023

തിരുവനന്തപൂരം: സംസ്ഥാനത്ത് വീണ്ടും വര്‍ധിക്കുന്നു. തുടര്‍ച്ചയായി നാലാം ദിവസവും കോട്ടയത്താണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. 38 ഡിഗ്രി സെല്‍ഷ്യസാണ് കോട്ടയത്തെ ചൂട്.
സാധാരണയെക്കാള്‍ 3.2 ത്ഥര കൂടുതല്‍ ചൂടാണ് അനുഭവപ്പെടുന്നത്. പുനലൂര്‍ 37.5 ഡിഗ്രി സെല്‍ഷ്യസും വെള്ളാനിക്കര 37.3 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നല്‍കിയിരിക്കുന്ന വേനല്‍ കാല ജാഗ്രത നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.