LogoLoginKerala

രാജ്യതലസ്ഥാനം തണുത്ത് വിറക്കുന്നു; ഡല്‍ഹിയില്‍ അതിശൈത്യം

 
delhi cold

ന്യൂഡല്‍ഹി: പതിവില്‍ നിന്നും വ്യത്യസ്ഥമായി രാജ്യത്ത് ഉടനീളം ഇത്തവണ അതി ശൈത്യമാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ കൊടും തണുപ്പാണ് കഴിഞ്ഞ കുറച്ച് നാളുകളായി അനുങവപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം വരും ദിവസങ്ങളിലും തണുപ്പിന് ശമനമുണ്ടാകില്ലെന്നാണ് സൂചന.

ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ജനുവരി 18 നും 20 നുമിടയില്‍ അതിശൈത്യതരംഗം ആഞ്ഞടിക്കുമെന്നും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയെ ബാധിക്കുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഞായാറാഴ്ചക്കും ശനിയാഴ്ചക്കും ഇടയില്‍ കുറഞ്ഞ താപനില 4-6 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.

ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളില്‍ ഇന്നും നാളെയും തണുത്ത തരംഗത്തിന് സാധ്യതയുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.