LogoLoginKerala

താമരശേരിയിൽ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രികനെ തട്ടികൊണ്ട് പോയി

 
താമരശേരിയിൽ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രികനെ തട്ടികൊണ്ട് പോയി

ഇന്നലെ രാത്രി ഒൻപത് മുക്കാലോടെ താമരശേരി വെഴുപ്പൂരിലാണ് സംഭവം നടന്നത്

കോഴിക്കോട് : താമരശേരിയിൽ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രികനെ തട്ടികൊണ്ട് പോയി. ആവേലം സ്വദേശി അഷ്റഫിനെയാണ് തട്ടികൊണ്ടുപോയത്. ഇന്നലെ രാത്രി ഒൻപത് മുക്കാലോടെ താമരശേരി വെഴുപ്പൂരിലാണ് സംഭവം നടന്നത്. റോഡരികിൽ ഉപേക്ഷിച്ച സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊടിയത്തൂർ കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്നാണ് സംശയം.കൊടിയത്തൂർ കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്നാണ് സംശയം. രണ്ട് കാറുകളിലായാണ് സംഘമെത്തിയത്. ഗൾഫിൽ നടന്ന സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം.