ഗൗഡയുടെ പ്രസ്താവന അടിയായി, ജെഡിഎസ് ബന്ധം ഒഴിവാക്കാന്‍ കേരള ഘടകം

ദേവഗൗഡയുടെ വിവാദ പരാമര്‍ശം ഇപ്പോള്‍ ജെഡിഎസിന് തലവേദനയാവുകയാണ്. കര്‍ണാടകയിലെ ജെ ഡി എസ് - ബി ജെ പി സഖ്യത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന ദേവഗൗഡയുടെ അവകാശവാദം സിപിഎമ്മിനെ ആകെ ഉലച്ചിരുന്നു. ഇതോടെ ഇപ്പോളിതാ എച്ച് ഡി ദേവഗൗഡ നയിക്കുന്ന ജെ ഡി എസ് ദേശീയ നേതൃത്വവുമായുള്ള ബന്ധം പൂര്‍ണ്ണമായി ഉപേക്ഷിക്കാനൊരുങ്ങുകയാണ് കേരള ഘടകം. ഇതോടെ സി പി എമ്മില്‍ നിന്ന് മാത്രമല്ല സംസ്ഥാനത്തെ നേതാക്കള്‍ക്കിടയില്‍ നിന്ന് തന്നെ ബന്ധം വേര്‍പ്പെടുത്തണമെന്നുള്ള ആവശ്യം ശക്തമാകുകയായിരുന്നു.
ദേശീയ അധ്യക്ഷന്റെ പ്രസ്താവനയെ ജെ ഡി എസ് കേരള നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും സി പി എം ശക്തമായ അതൃപ്തി നേതൃത്വത്തേ അറിയിച്ചു. ഇതോടെയാണ് കേരള ഘടത്തിന് മേല്‍ സമ്മര്‍ദ്ദമേറിയത്. തുടര്‍ന്ന് വിഷയത്തില്‍ പിണറായി വിജയന് തന്നെ മറുപടിയുമായി രംഗത്ത് വരേണ്ടി വരികയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റഇലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം