LogoLoginKerala

അധിക്ഷേപിച്ചാൽ കടുത്ത നടപടി ; മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി ഗവർണർ

 
അധിക്ഷേപിച്ചാൽ കടുത്ത നടപടി ; മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി ഗവർണർ

ഉപദേശം നൽകാം, അല്ലാതെ ഗവർണർ പദവിയുടെ അന്തസ് കെടുത്തരുത് എന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം : മന്ത്രിമാർ ഗവർണറെ അധിക്ഷേപിച്ചാൽ കടുത്ത നടപടിയെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടിയെടുക്കും. ഉപദേശം നൽകാം, അല്ലാതെ ഗവർണർ പദവിയുടെ അന്തസ് കെടുത്തരുത് എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ചു കാണിച്ചാൽ കടുത്ത നടപടി എടുക്കും. ഗവർണറെ വേണമെങ്കിൽ ഉപദേശിക്കാം. എന്നാൽ ആക്ഷേപിച്ചാൽ കടുത്ത നടപടിയെന്നാണ് ഗവർണർ ട്വീറ്റിൽ കുറിച്ചത്