LogoLoginKerala

സർവകലാശാലകളിൽ സർക്കാറിന് ഏകപക്ഷീയമായി നിലപാടെടുക്കാൻ കഴിയില്ലെന്ന് ഗവർണർ

 
Arif Muhammed Khan
സുപ്രീം കോടതി വിധി മുമ്പിലിരിക്കെ എങ്ങനെയാണ് സർക്കാരിന് ഏകപക്ഷീയമായി നിലപാടെടുക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു

ന്യൂഡൽഹി : സംസ്ഥാന സർക്കാരിന് സർവകലാശാലകളിൽ ഏകപക്ഷീയമായി നിലപെടുക്കാൻ സാധിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതി വിധി മുമ്പിലിരിക്കെ എങ്ങനെയാണ് സർക്കാരിന് ഏകപക്ഷീയമായി നിലപാടെടുക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് വൈസ് ചാൻസലർ നിയമനത്തിൽ ഒരു പങ്കുമില്ലെന്നാണ് പശ്ചിമ ബംഗാളിൽ ചാൻസലറുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി പറഞ്ഞത്. പിന്നെങ്ങനെയാണ് ചാൻസലറുടെ നിയമനത്തിൽ ഇടപെടാനാകുക എന്നാണ് ഗവർണർ ചോദിച്ചത്.

കേരളത്തിലെ സർവകലാശാലകളെ മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. കാരണം കാണിക്കൽ നോട്ടീസുമായി ബന്ധപ്പെട്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാകും. അന്തിമ തീരുമാനം കോടതി ഉത്തരവിന് ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാൻസലർക്കെതിരെ ഹൈക്കോടതിയുടെ വിമർശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഹൈക്കോടതി ഗവർണറെ വിമർശിച്ചിട്ടേയില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്.