'തലസ്ഥാന മാറ്റത്തോട് സര്‍ക്കാര്‍ ഒരു തരത്തിലും യോജിക്കില്ല'; ഹൈബിക്കെതിരെ വി ശിവന്‍കുട്ടി
Jul 2, 2023, 12:56 IST
തിരുവനന്തപൂരം: സംസ്ഥാന തലസ്ഥാന മാറ്റത്തോട് സര്‍ക്കാര്‍ ഒരു തരത്തിലും യോജിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹൈബി ഈഡന്റേത് പക്വത ഇല്ലാത്ത സമീപനമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യബില്ലിന്റെ പിന്നിലുള്ളത് ഗൂഢ താല്പര്യമാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ സുവ്യക്തമായ നിലപാടുണ്ട്. ഇക്കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
സ്വകാര്യ ബില്ലിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫിനാഷ്യല്‍ മെമ്മോറാണ്ടത്തില്‍ തലസ്ഥാന മാറ്റത്തിന് എത്ര തുക വേണ്ടി വരുമെന്നത് അറിയില്ലെന്ന് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈബി ഈഡന്‍ കൃത്യമായ ഗൃഹപാഠം നടത്തിയില്ല എന്നാണ് ഇത് കാണിക്കുന്നതെന്നും വി ശിവന്‍കുട്ടി കുറിച്ചു.