LogoLoginKerala

പൊള്ളുന്ന പച്ചക്കറി വിലയെ തണുപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; ഇനി മുതല്‍ ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി വണ്ടികള്‍

 
veg

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്ക് വില കുതിച്ചുയരുകയാണ്. സെഞ്ച്വറിയും കടന്ന് കുതിക്കുന്ന പച്ചക്കറി വില തടയാന്‍ തടയാന്‍ നടപടിയുമായി ഹോര്‍ട്ടികോര്‍പ്പ് രെദത്തെത്തിയിരിക്കുകയാണ്. മറ്റന്നാള്‍ മുതല്‍ ഹോര്‍ട്ടികോര്‍പ്പിന്റെ 23 പച്ചക്കറി വണ്ടികള്‍ സര്‍വീസ് തുടങ്ങും. വിലക്കുറവില്‍ ജൈവ പച്ചക്കറിയാണ് വീട്ട് പടിക്കലെത്തുന്നത്. പൊള്ളുന്ന വില വര്‍ധനവിന് സര്‍ക്കാരിന്റെ ഇടപെടലോടെ ആശ്വാസമായേക്കും.

സ്റ്റാളുകള്‍ക്ക് പുറമേ പച്ചക്കറി വണ്ടികളും വില്‍പ്പന കേന്ദ്രങ്ങളായി മാറും. സ്റ്റാളുകളില്ലാത്ത സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പൊതു വിപണിയേക്കാള്‍ 30 രൂപ വരെ വിലക്കുറവുണ്ടാകും. ആവശ്യാനുസരണം പച്ചക്കറി വണ്ടികളുടെ എണ്ണം കൂട്ടും. ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് കൃഷി മന്ത്രി പി പ്രസാദ് പച്ചക്കറി വണ്ടി ഫ്‌ലാഗ് ഓഫ് ചെയ്യും