LogoLoginKerala

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; പവന് 41,600 രൂപ

 
gold rate

തിരുവനന്തപൂരം: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5,200 രൂപയിലും  പവന് 41,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഇന്നലെയാണ് സ്വര്‍ണവില ഈ നിരക്കില്‍ എത്തിയത്.

അതേസമയം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നാണ് ഇന്നലെ വിലയില്‍ നേരിയ വിലക്കുറവ് ഉണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ജനുവരി 16, 17 തീയതികളില്‍ രേഖപ്പെടുത്തിയ ഗ്രാമിന് 5,220 രൂപയും പവന് 41,760 രൂപയുമാണ്.