സ്വര്‍ണവില കുത്തനെ താഴേക്ക്; ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി പവന് 41000 രൂപ
Thu, 9 Mar 2023

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില കുറഞ്ഞുവരികയാണ്. ഇത് വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 41000ത്തിന് താഴേക്ക് പവന്‍ വില ഇടിഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. ദേശീയതലത്തിലും ആഗോള വിപണിയിലും സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്.