LogoLoginKerala

കൂട്ടബലാത്സംഗ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

 
Gang Rape Case
ഇരയുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനിയായ ഡോളിയാണ് പീഡനത്തിന് ഒത്താശ ചെയ്തതെന്ന് പൊലീസ് പറയുന്നു. കൂടാതെ പ്രതികളും ഇരയും സുഹൃത്തുക്കളായിരുന്നോ എന്നും പൊലീസ് പരിശോധിച്ചുകയാണ്

മോഡലിനെ  ബലാത്സംഗം ചെയ്ത കേസില്‍ യുവതിയുടെ സുഹൃത്തായ സ്ത്രീ ഉള്‍പ്പെടെയുള്ള നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗം, ഗൂഢാലോചന, ഉള്‍പ്പെടെമൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, കൂട്ടബലാത്സംഗത്തില്‍ ഞ്ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ബിയറില്‍ എന്തോ പൊടി ചേര്‍ത്തെന്ന് യുവതി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍  ലഹരിമരുന്ന് കൊടുത്തോ എന്ന് ശാസ്ത്രീയ പരിശോധന നടത്തി വരികയാണ്.

ഇരയുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനിയായ ഡോളിയാണ് പീഡനത്തിന് ഒത്താശ ചെയ്തതെന്ന് പൊലീസ് പറയുന്നു. കൂടാതെ പ്രതികളും ഇരയും സുഹൃത്തുക്കളായിരുന്നോ എന്നും പൊലീസ് പരിശോധിച്ചുകയാണ്. ഈയടുത്ത കാലത്തായി നടന്ന ബലാത്സംഗ കേസുകളില്‍ ലഹരി സാന്നിധ്യം കൂടുതലായി കാണുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടി.